ന്യൂഡല്‍ഹി: ആപ്പിൾ ഐഫോൺ ഇന്ത്യയിൽ നിരോധിച്ചേക്കാം. സ്പാം കോളുകള്‍ തടയുന്നതിനായുള്ള ട്രായിയുടെ ആപ് ഐഓഎസ് സ്റ്റോറിൽ അനുവദിക്കാത്തതാണ് ഈ നീക്കത്തിന് കാരണമെന്നാണ് സൂചന. ആപ് അനുവദിച്ചില്ലെങ്കില്‍ മൊബൈല്‍ സേവനദാതാക്കളോട് ഐ ഫോണുകള്‍ അവരുടെ നെറ്റ്വര്ക്കില് നിന്ന് ഒഴിവാക്കാന്‍ ട്രായ് നിര്‍ദേശം നല്‍കിയതായാണ് റിപ്പോർട്ട്.
സ്പാം മെസേജുകളും കോളുകളും തടയുന്നതിനായി ഡി.എന്‍.ഡി 2.0 എന്ന ആപിനാണ് ട്രായ് രൂപംകൊടുത്തിരിക്കുന്നത്. എന്നാല്‍ വ്യക്തികളുടെ കോളുകളും മെസേജുകളും ഇൗ ആപിലുടെ ചോരുമെന്നും ഇൗ സാഹചര്യത്തില്‍ െഎ.ഒ.എസ് സ്റ്റോറില്‍ ആപിന് അനുമതി നല്‍കാനാവില്ലെന്നുമാണ് ആപ്പിൾ നിലപാട്. അതേസമയം ഗുഗിളിന്റെ ആപ് സ്റ്റോറായ പ്ലേ സ്റ്റോറില്‍ പുതിയ ആപിന് അനുമതിയുണ്ട്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ ആപിന് അനുമതി നല്‍കാത്ത മൊബൈല്‍ ഫോണ്‍ കമ്ബനികള്‍ക്ക് നെറ്റ്വര്‍ക്ക് നല്‍കരുതെന്ന് സേവനദാതാക്കളോട് ട്രായ് നിര്ദേശിക്കുന്നതിനാൽ ആപ്പിൾ അനുകൂല നിലപാട് എടുത്തില്ലെങ്കിൽ ഐഫോൺ ഉപയോക്താക്കൾക്ക് വൻ തിരിച്ചടിയായിരിക്കും സംഭവിക്കുക.
Also read : യു.എ.ഇ നിവാസികൾക്ക് മുന്നറിയിപ്പ്: സന്ദേശത്തിലൂടെ വിവരങ്ങൾ ചോർത്തുന്ന വിദ്യയുമായി ഹാക്കർമാർ
Post Your Comments