![SMS](/wp-content/uploads/2018/07/SMS.png)
അബുദാബി: കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന കേസുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയുവാനുള്ളതെന്ന തലക്കെട്ടോടെയുള്ള ലിങ്കുകൾ അടങ്ങിയ സന്ദേശം നിങ്ങളുടെ ഫോണിൽ എസ് എം എസ്സായി ലഭിച്ചിട്ടുണ്ടോ എങ്കിൽ സൂക്ഷിക്കുക.
Also Read: യു.എ.ഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്നനിലയില്‍
ടെലികമ്മ്യൂണിക്കേഷൻ ആൻഡ് റെഗുലേറ്ററി അതോറിറ്റി സംശയാസ്പദമായ ഇത്തരം സന്ദേശങ്ങൾ തുറക്കാതിരിക്കാൻ യു.എ.ഇ നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. തീർപ്പുകല്പിക്കാത്ത കോടതി കേസുകൾ സംബന്ധിച്ച ലിങ്കുകൾ അടങ്ങിയ എസ്എംഎസ് സന്ദേശങ്ങൾ വൈറൽ ആകുകയാണ്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ അത് ഫോൺ ഉപയൊക്താവിന് അവരുടെ കോടതി കേസുകളെ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകുമെന്ന് അറിയിച്ചാണ് സന്ദേശങ്ങൾ ലഭിക്കുന്നത്.
എന്നാൽ, ലിങ്ക് ക്ലിക്ക് ചെയ്യുന്നത് വഴി നിങ്ങളുടെ മൊബൈൽ ഫോണിലെ സ്വകാര്യ രേഖകളിലേയ്ക്ക് ഹാക്കർമാർക്ക് കടന്നു കയറാനും അത് സ്വന്തമാക്കും ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നുമാണ് റിപോർട്ടുകൾ.
Post Your Comments