ചെന്നൈ: അധ്യാപികയുടെ മർദനത്തെ തുടർന്ന് സ്‌കൂളിന്റെ കോണിപ്പടിയില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. അധ്യാപിക കോണിപ്പടിയിൽ നിന്ന് കുട്ടിയെ തള്ളിയിടുകയായിരുന്നു. ചെന്നൈ കോര്‍പ്പറേഷന്‍ പ്രൈമറി സ്‌കൂളിലെ അധ്യാപികയായ ധരണി ഭായ് വിദ്യാര്‍ത്ഥിയെ ദേഷ്യത്തില്‍ പിടിച്ച് തള്ളുകയായിരുന്നു. നില തെറ്റി കുട്ടി കോണിപ്പടിയിലൂടെ താഴേയ്ക്ക് വീണു. മറ്റ് വിദ്യാര്‍ത്ഥികള്‍ ഇതിന് ദൃക്‌സാക്ഷികളായിരുന്നു.
സംഭവം നടന്നയുടൻ തന്നെ കുട്ടിയെ സ്‌കൂൾ അധികൃതർ ആശുപത്രിയിൽ എത്തിച്ചു. വീഴ്ചയിൽ കുട്ടിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. സംഭവം അറിഞ്ഞതോടെ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ വിവരമറിയിക്കുകയും, അധ്യാപികയ്‌ക്കെതിരെ പരാതി നൽകുകയുമായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിദ്യാർത്ഥിയോട് കൊടുംക്രൂരത കാട്ടിയ അധ്യാപികയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും സ്വമേധയ കേസെടുത്തു.
പരാതി സ്വീകരിച്ച പോലീസ് പിന്നീട് അധ്യാപികയെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന ആരോപണമുയരുന്നു. കുട്ടിയുടെ അമ്മയെ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ കുട്ടികള്‍ അധ്യാപികയ്‌ക്കെതിരെ മൊഴി നല്‍കിയതോടെ പൊലീസിന് നടപടിയെടുക്കേണ്ടി വന്നു.
Post Your Comments