Latest NewsIndia

പോലീസ് വെടിവെയ്പ്പില്‍ എബിവിപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു: 12 മണിക്കൂര്‍ ബന്ദ് ആഹ്വാനം ചെയ്ത് ബിജെപി

ദിനജ്പുര്‍: പോളിടെക്‌നിക് കോളേജില്‍ പോലീസ് വെടിവെപ്പിനെ തുടര്‍ന്ന എബിവിപി പ്രവര്‍ത്തകന്‍ മരിച്ചു. പശ്ചിമബംഗാളിലെ ദിനജ്പുര്‍ ജില്ലയിലെ ദരിവിദ് ഹൈസ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ രാജേഷ് സര്‍ക്കാര്‍ (19) ആണ് കൊല്ലപ്പെട്ടത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി 12 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കി.

സ്‌കൂളിലെ രണ്ട് ടീച്ചര്‍മാരുടെ നിയമനങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സയന്‍സ്, ലിറ്ററേച്ചര്‍ തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ ടീച്ചര്‍മാരെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രണ്ടു പേരെ നിയമിക്കുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ ആവശ്യപ്പെട്ടത് ബംഗാളി ഭാഷ പഠിപ്പിക്കുന്ന ടീച്ചര്‍മാരെയാണെന്നും, നിയമിച്ചത് ഉറുദു, സംസ്‌കൃതം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിന്ന ടീച്ചര്‍മാരെയാണെന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. തുടര്‍ന്ന വലിയ രീതിയിലുള്ള പ്രക്ഷോഭമാണ് ഇവിടെ നടന്നത്.


ടീച്ചര്‍മാര്‍ സ്‌കൂളിലേയ്ക്ക വന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ പ്രധാന കവാടം
പൂട്ടിയിടുകയായിരുന്നു. ഇവരുടെ സമരത്തില്‍ പങ്കുചേരാന്‍ പൂര്‍വ വിദ്യാര്‍ത്ഥികളും, പ്രദേശവാസികളും ഇവിടെ എത്തിയിരുന്നു. തുടര്‍ന്ന് പ്രതിഷേധം നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന പോലീസ് ലാത്തി ചാര്‍ജ് നടത്തുകയും പ്രതുഷേധകാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. നിരവധി പോലീസുകാര്‍ക്കും സംഭവത്തില്‍ പരിക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button