അഹമ്മദ്നഗര്‍: കണക്കിന് ഉത്തരം കണ്ടെത്തിന് എട്ടുവയസുകാരനോട് അധ്യാപകന്റെ കൊടും ക്രൂരത. അധ്യാപകൻ വടികൊണ്ട് കുട്ടിയുടെ കഴുത്തിൽ കുത്തി. തുടർന്ന് കുട്ടിയുടെ ശ്വാസനാളവും അന്നനാളവും തകര്‍ന്നു. മഹാരാഷ്ട്രയിലെ പിംപാല്‍ഗണിലാണ് സംഭവം.അധ്യാപകന്റെ ക്രൂരതയെ തുടർന്ന് കുട്ടിയ്ക്ക് സംസാര ശേഷിയും നഷ്ടപ്പെട്ടു.
also read:ക്ലാസില്‍ വരാതിരുന്ന കുട്ടികളെ ക്രൂരമായി നടത്തിച്ചു
വേദനകൊണ്ട് കുട്ടി കരഞ്ഞ് ബഹളം വെച്ചതോടെ സ്‌കൂൾ അധികൃതർ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞ് ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന്. രക്ഷകർത്താക്കളുടെ പരാതിയിൽ പോലീസ് അധ്യാപകനെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇയാളെ അറസ്റ്റ് ചെയ്‌തിട്ടില്ല.
Post Your Comments