Latest NewsKerala

സൈക്കിളിങ്ങില്‍ സിങ്ങൊരു സിങ്കം; ദിവസവും 24 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടുന്നതിനു പിന്നില്‍ ഈ കാരണവും കൂടി

തിരുവനന്തപുരം: എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങ് സൈക്ലിങ്ങിലൊരു സിങ്കമാണ്. ഒന്നും രണ്ടുമല്ല, ദിവസം 24 കിലോമാറ്ററാണ് സിങ്ങ് സൈക്കിള്‍ സവാരി നടത്തുന്നത്. ഉദാരശിരോമണി റോഡില്‍ നിന്നും എയര്‍പോര്‍ട്ട് വരെ പോയിവരുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ശ്രദ്ധയില്‍ പ്പെടുന്ന നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുകയാണ് സൈക്ലിങ്ങിനിടെയുള്ള സിങ്ങിന്റെ മറ്റൊരു ജോലി.

Also Read : ജി.എന്‍.പി.സി പൂട്ടിക്കും: ഋഷിരാജ് സിംഗ് ഫേസ്ബുക്കിന് കത്ത് നല്‍കി; അഡ്മിന്‍മാരെ കാത്തിരിക്കുന്നത് കടുത്ത നടപടികള്‍

സിങ്ങിന്റെ ഈ പ്രവര്‍ത്തിയിലൂടെ പിടിവീഴുന്നത് പല ഫ്രീക്കന്‍മാര്‍ക്കുമാണ്. ചില ബൈക്കുകാര്‍ ഓവര്‍ സ്പീഡിലായിരിക്കും. ചിലര്‍ക്കു ഹെല്‍മറ്റുണ്ടാകില്ല. നമ്പര്‍ നോട്ടുചെയ്തു ട്രാഫിക്കില്‍ അറിയിക്കും. തുടര്‍ന്ന് അവര്‍ ഫൈനൊക്കെ ഈടാക്കുന്നുമുണ്ട്. അതുകൊണ്ട് ഫ്രീക്കന്‍മാരും അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവരും ജാഗ്രത പാലിക്കണമെന്നാണ് സിങ്ങിന്റെ നിര്‍ദ്ദേശം.

സൈക്കിളായിരുന്നു എന്റെ ജീവിതം.. സ്‌കൂള്‍ നാളുകള്‍ മുതല്‍ ജീവിതത്തിന്റെ ഭാഗം എത്രനാളായി സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങിയിട്ട് എന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെയാണ്. ഏതായാലും രാവിലെ നിയമം ലംഗിക്കുന്നവര്‍ ഇനി മുതല്‍ സൂക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button