ന്യൂഡല്‍ഹി: പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയം തള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന് എതിരായ ശബ്ദമാണ് പ്രമേയം. പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ നിലപാട് ന്ശത്തിലേക്കാണ്. നിഷേധ രാഷ്ട്രീയമാണ് പ്രകടമായതെന്നും മോദി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
READ ALSO: നരേന്ദ്രമോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു
പ്രതിപക്ഷത്തിനുള്ളത് തന്നെ മാറ്റുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ്. തന്നെ പ്രധാനമന്ത്രി കസേരയില്‍ ഇരുത്തിയത് ഇന്ത്യയിലെ പൊതു ജനങ്ങളാണ്. തന്നെ ഈ കസേരയില്‍ നിന്നും മാറ്റാന്‍ രാഹുലിന് കഴിയില്ല. ഈ കസേരയില്‍ ഇരിക്കാന്‍ രാഹുലിന് തിടുക്കമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ മഹത്തായ പരീക്ഷണമാണിതെന്നും രാഹുലിന്റെ പെരുമാറ്റം ബാലിശമെന്നും മോദി പറഞ്ഞു.
Post Your Comments