Latest NewsSports

സിംബാബ്‌വെയെ തകർത്ത് പാക്കിസ്ഥാൻ

ഹരാരേ: സിംബാബ്‌വെക്കെതിരെ നടന്ന നാലാം ഏകദിന മത്സരത്തില്‍ കൂറ്റൻ വിജയം സ്വന്തമാക്കി പാകിസ്ഥാൻ. 400 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 42.4 ഓവറില്‍ 155 റൺസിന് പുറത്തായി. ഇതോടെ 244 റണ്‍സിന്റെ നാണംകെട്ട തോല്‍വിയായിരുന്നു സിംബാബ്‌വെ ഏറ്റുവാങ്ങിയത്.

Also Read: ചരിത്രനേട്ടം സ്വന്തമാക്കി ഫക്കർ സമാൻ

ഇരട്ട സെഞ്ചുറി നേടിയ പാക്കിസ്ഥാൻ ബാറ്റ്സ്മാൻ ഫഖര്‍ സമാന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 50 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 399 റണ്‍സാണ് അടിച്ച് കൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെയുടെ ബാറ്റിംഗ് നിര ദയനീയമായി തകര്‍ന്നടിയുകയായിരുന്നു. പാകിസ്ഥാന് വേണ്ടി ഷദാബ് ഖാന്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button