ജയ്പുര്‍: ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച സംഭവത്തിൽ പത്തൊന്പതുകാരൻ പ്രതിയെന്ന് തെളിഞ്ഞു. രാജസ്ഥാനിലെ അല്‍വാറില്‍ രണ്ട് മാസം മുൻപായിരുന്നു സംഭവം. കേസ് രജിസ്റ്റര്‍ ചെയ്ത് 70 ദിവസത്തിനുള്ളിലാണ് പ്രത്യേക കോടതി പ്രതിയായ പിന്റു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ALSO READ: പൂജാരി പീഡിപ്പിച്ചതായി യുവതികളുടെ പരാതി
കഴിഞ്ഞ മെയ് ഒമ്ബതിന് ആല്‍വാറിലെ ലക്ഷ്മണ്‍ഗഡിലാണ് കുട്ടി പീഡനത്തിരയായത്. കോടതി തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേട്ടാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്. പോക്സോ, എസ്സി, എസ്ടി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ശിക്ഷ ശനിയാഴ്ച വിധിക്കും.
Post Your Comments