പനജി: ക്ഷേത്രത്തില്‍വെച്ച് പൂജാരി പീഡനത്തിനിരയാക്കിയതായി യുവതിയുടെ പരാതി. പനാജിയിലാണ് സംഭവം. തെക്കന്‍ ഗോവയിലെ ശ്രീ മാംഗുയേഷി ക്ഷേത്രത്തിലെ പൂജാരി തങ്ങളെ പീഡനത്തിനിരയാക്കിയെന്ന ആരോപണവുമായി രണ്ട് സ്ത്രീകളാണ് രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയില്‍ മെഡിസിനു പഠിക്കുന്ന വിദ്യാര്‍ഥിനിയും മുംബൈയില്‍ താമസമാക്കിയ പെണ്‍കുട്ടിയുമാണ് പരാതിക്കാര്‍. സംഭവത്തെ തുടർന്ന് ഇരുവരും ക്ഷേത്ര മാനേജ്മെന്റിന് പരാതി നൽകി.
എന്നാൽ സംഭവം തെളിയിക്കുന്നതിന് മതിയായ തെളിവില്ലെന്ന് പറഞ്ഞ് കൈയ്യൊഴിയുകയായിരുന്നു.
ALSO READ: പ്ലേസ്കൂളില്‍ രണ്ട് വയസുകാരനെ ക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി
ജൂണ്‍ 14-നാണ് ആദ്യത്തെ സംഭവം. മാതാപിതാക്കളോടൊപ്പം ക്ഷേത്രത്തിലെത്തിയതായിരുന്നു പെണ്‍കുട്ടി. അമ്മയോടൊപ്പം പ്രദക്ഷിണംവയ്ക്കുമ്പോൾ പൂജാരി വരികയും അമ്മയോടു നടക്കാന്‍ നിര്‍ദേശിക്കുകയും തന്നെ മാനഭംഗപ്പെടുത്തുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ജൂണ്‍ 22-നാണ് രണ്ടാമത്തെ സംഭവം. മാതാപിതാക്കള്‍ ശ്രീകോവിലിനുമുന്നില്‍ പൂജചെയ്യുമ്പോൾ പുറത്തുനിന്ന പെണ്‍കുട്ടിയെ പൂജാരി ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു. കൂടാതെ പ്രദക്ഷിണസമയം, മറ്റൊരു സ്ഥലത്തേക്ക് ഒറ്റയ്ക്കു വിളിച്ചുവരുത്തുകയും മാനഭംഗപ്പെടുത്തുകയുമായിരുന്നെന്ന് രണ്ടാമത്തെ പെണ്‍കുട്ടി ക്ഷേത്രകമ്മിറ്റിക്കു നല്കിയ പരാതിയില്‍ പറയുന്നു. ക്ഷേത്രപരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനമത്തില് അന്വേഷണം നടത്തണമെന്ന് പെണ്‍കുട്ടികൾ ആവശ്യപ്പെട്ടു.
Post Your Comments