![narendra modhi](/wp-content/uploads/2018/07/narendra252520modhi.png)
ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയം നേരിടുന്ന സാഹചര്യത്തില്‍ ബിജെപി നേതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി അധ്യക്ഷന്‍ അമിത് ഷായും മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. നാലര വര്‍ഷം പൂര്‍ത്തിയാക്കിയ എന്‍ഡിഎ സര്‍ക്കാര്‍ ആദ്യ അവിശ്വാസ പ്രമേയം നേരിടുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്.
Also Read :മോദി സര്‍ക്കാരിനെതിരെ ഇന്ന് അവിശ്വാസപ്രമേയം
അതേസമയം അമിത് ഷാ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. അവിശ്വാസ പ്രമേയത്തില്‍ അണ്ണാഡിഎംകെ എംപിമാരുടെ പിന്തുണ തേടിയാണ് അമിത് ഷാ പനീര്‍ശെല്‍വത്തെ സമീപിച്ചത്. ലോക്‌സഭയില്‍ വ്യക്തമായ മുന്‍തൂക്കം ഭരണകക്ഷിയായ എന്‍ഡിഎയ്ക്കുള്ളതിനാല്‍ അവിശ്വാസം പാസാകാനിടയില്ല. എന്നാല്‍ ശിവസേനയുടെ മാത്രം അഭിപ്രായം മാത്രം ഇതുവരെ അറിഞ്ഞിട്ടില്ല.
Post Your Comments