ഹരാരേ: സിംബാബ്‌വെയ്ക്കെതിരെ നടക്കുന്ന നാലാം ഏകദിനത്തിൽ ഇരട്ടസെഞ്ചുറി സ്വന്തമാക്കി പാകിസ്ഥാന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഫഖര്‍ സമാന്‍. ആദ്യമായാണ് ഒരു പാകിസ്ഥാൻ താരം ഏകദിന ക്രിക്കറ്റില്‍ ഇരട്ടസെഞ്ചുറി നേടുന്നത്. 156 പന്തില്‍ 210 റണ്‍സ് നേടിയ ഫഖര്‍ സമാന്റെ ചരിത്ര ഡബിൾ സെഞ്ചുറിയുടെ മികവില്‍ പാകിസ്ഥാന്‍ ആദ്യ ഇന്നിങ്സിൽ 50 ഓവറില്‍ 399-1 എന്ന മികച്ച സ്കോർ പടുത്തുയർത്തി. 24 ഫോറുകളും 5 സിക്‌സുകളും സഹിതമാണ് ഫഖര്‍ കന്നി ഇരട്ടസെഞ്ചുറി നേടിയത്.
Also Read: ലക്ഷ്യ സെന്‍ സെമിയിൽ
ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ഇമാമുല്‍ ഹഖും ഫഖര്‍ സമാനും ചേർന്ന് 304 റണ്‍സാണ് കൂട്ടിച്ചേർത്തത്. 113 റണ്‍സെടുത്തത്തിന് ശേഷമാണ് ഇമാമുല്‍ ഹഖ് മടങ്ങിയത്. ഏകദിനത്തിലെ തങ്ങളുട ഏറ്റവും ഉയര്‍ന്ന സ്കോറും പാക്കിസ്ഥാന്‍ ഇന്നത്തെ മത്സരത്തില്‍ സ്വന്തമാക്കി.
Post Your Comments