കോട്ടയം : ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ ഹാന്‍ഡ് ബ്രേക്ക് ഇട്ടു വണ്ടി നിർത്തിയശേഷം മരണത്തിന് കീഴടങ്ങി. കോട്ടയത്തു നിന്നും പെരിക്കല്ലൂരിലേയ്ക്ക് വരികയായിരുന്ന ‘സോണിയ’ ബസിന്റെ ഡ്രൈവര്‍ കോട്ടയം കളത്തില്‍പ്പടി സ്വദേശി മധു (48) ആണ് യാത്രക്കാരെ രക്ഷിച്ചശേഷം ജീവൻ വെടിഞ്ഞത്.ഇന്ന് പുലര്‍ച്ചെ മലപ്പുറം കോട്ടയ്ക്കലിന് സമീപം പുത്തനത്താണിയിലാണ് സംഭവം. സഹപ്രവര്‍ത്തകരും ബസിലെ യാത്രക്കാരും ചേര്‍ന്ന് മധുവിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം ശനിയാഴ്ച 11 ന് കോട്ടയം സ്വര്‍ഗ്ഗീയ വിരുന്ന് സെമിത്തേരിയില്‍. ഭാര്യ : ഷേര്‍ളി. മക്കള്‍: ജിക്കു, യദു.
Read also: ഡ്രൈവർ കുഴഞ്ഞുവീണു; കാർ കെഎസ്ആർടിസി ബസുകൾക്കിടയിൽ അകപ്പെട്ട് അപകടം
Post Your Comments