Latest NewsIndia

ഉഡുപ്പി ശിരൂര്‍ മഠാധിപതി അന്തരിച്ചു: മരണത്തില്‍ ദുരൂഹത

ഉഡുപ്പി•ഉഡുപ്പി ശിരൂര്‍ മഠാധിപതി ലക്ഷ്മിവര തീര്‍ത്ഥ സ്വാമി അന്തരിച്ചു. ഭക്ഷ്യവിധബാധയേറ്റത് പോലെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ചികിത്സയിലായിരുന്ന സ്വാമി വ്യാഴാഴ്ചയാണ് മരിച്ചത്.

55 കാരനായ സ്വാമിയ്ക്ക് കഴിഞ്ഞ കുറെ ആഴ്ചകളായി സുഖമില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രിയാണ്‌ ഇദ്ദേഹത്തെ കെ.എം.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 8 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, സ്വാമിയുടെ മരണത്തില്‍ ദുരൂഹത സംശയിക്കുന്നതായി ശിരൂര്‍ മഠവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. നേരത്തെ ലക്ഷ്മിവര തീര്‍ത്ഥ സ്വാമിയുടെ ജീവന് ഭീഷണിയുണ്ടായിരുന്നു.

മഠത്തിലെ വിഗ്രഹങ്ങളുടെ പേരില്‍ സ്വാമിയ്ക്ക് നേരത്തെ വധഭീഷണിയുണ്ടായിരുന്നതായി മഠത്തിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ രവികിരണ്‍ മുരുദേശ്വര്‍ പറഞ്ഞു.

ഉഡുപ്പിയുടെ അഷ്ട (എട്ട്) മഠങ്ങളില്‍ ഒന്നാണ് ശിരൂര്‍ മഠം.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉഡുപ്പി നിയമസഭാ മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനയോ ടിക്കറ്റ് നല്‍കിയാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായോ മത്സരിക്കുമെന്ന് ലക്ഷ്മിവര തീര്‍ത്ഥ സ്വാമി പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button