വിവിധ തസ്തികളില്‍ തൊഴിലവസരം. അവ ചുവടെ ചേര്‍ക്കുന്നു
- പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
മലയാളം മിഷന്റെ പുതിയ പ്രോജക്റ്ററായ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ (MOOC) കോഴ്‌സിന്റെ നടത്തിപ്പിന് ഒരു പ്രോജക്റ്റ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. വിശദവിവരങ്ങള്‍ www.mm.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
- ഐ.ഇ.സി സ്‌പെഷ്യലിസ്റ്റ് ഒഴിവ്
മത്സ്യമേഖലയുമായി ഭന്ധപ്പെട്ട ന്യൂസ് ലെറ്റര്‍, ഹാന്‍ഡ് ബുക്ക്, ബ്രോഷര്‍, പോസ്റ്റര്‍, ഡോക്യൂമെന്റേഷന്‍ തുടങ്ങിയവ തയ്യാറാക്കുന്നതിന് ഫിഷറീസ് ഡയറക്ടറേറ്റില്‍ ഒരു ഐ.ഇ.സി സ്‌പെഷ്യലിസ്റ്റിനെ താത്കാലികമായി ആവശ്യമുണ്ട്. യോഗ്യത: ഫിഷറീസ് സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം, ന്യൂസ് ലെറ്റര്‍, ഹാന്‍ഡ് ബുക്ക്, ബ്രോഷര്‍, പോസ്റ്റര്‍ എന്നിവ തയ്യാറാക്കുന്നതില്‍ മുന്‍പരിചയം. ദൃശ്യ മാധ്യമങ്ങളിലെ ചര്‍ച്ചകളിലും ആനുകാലികങ്ങളിലും ലേഖനം എഴുതി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 25,000 രൂപയായിരിക്കും വേതനം. താത്പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ജൂലൈ 26ന് വൈകിട്ട് നാലിന് മുമ്പ് ഫിഷറീസ് ഡയറക്ടര്‍, വികാസ്ഭവന്‍, തിരുവനന്തപുരം -33 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0471 2305042
- അപ്രന്റീസ് ട്രെയിനി ഒഴിവ്
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ വിവിധ അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 31ന് വൈകിട്ട് നാലു മണി വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.rcctvm.org/www.rcctvm.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
Also read : വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു
Post Your Comments