Latest NewsIndia

ഇന്ത്യന്‍ തീരങ്ങളില്‍ കടലിനടിയിലൂടെ ആക്രമണം നടത്താന്‍ ഭീകരര്‍ ഒരുങ്ങുന്നു : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി :ഇന്ത്യന്‍ തീരങ്ങളില്‍ കടലിനടിയിലൂടെ ആക്രമണം നടത്താന്‍ ഭീകരര്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്കു പാക്കിസ്ഥാനില്‍ പരിശീലനം നല്‍കുന്നതായാണ് റിപ്പോര്‍ട്ട് . ജയ്‌ഷെ ഭീകരര്‍ക്ക് ആഴക്കടലിലുള്ള ഡൈവിങ് പരിശീലനമാണു പാക്കിസ്ഥാനിലെ ബഹാവല്‍പുരില്‍ നടക്കുന്നതെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ രാജ്യമെമ്പാടുമുള്ള നാവികസേന ആസ്ഥാനങ്ങള്‍ക്ക് ഉള്‍പ്പെടെ ജാഗ്രതാനിര്‍ദേശം നല്‍കിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

വിവിധ സുരക്ഷാ ഏജന്‍സികളില്‍നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ച് ഇന്ത്യയുടെ മള്‍ട്ടി ഏജന്‍സി സെന്ററാണ്(എംഎസി) ഇതു സംബന്ധിച്ച മുന്നറിയിപ്പു നല്‍കിയത്. നാവികസേനയുടെ തന്ത്രപ്രധാനമായ ‘സമ്പാദ്യം’ ലക്ഷ്യമിട്ടുള്ള പദ്ധതികളാണു ജയ്‌ഷെ ഭീകരര്‍ തയാറാക്കുന്നതെന്നാണു വിവരം. നാവികസേനയുടെ യുദ്ധക്കപ്പലുകളെയാണോ അതോ ആണവ മുങ്ങിക്കപ്പലുകളെയാണോ ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.

Read Also : കുവൈറ്റിലെ കമ്പനിയില്‍ പ്രവാസികള്‍ പണിമുടക്ക് ആരംഭിച്ചു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഐഎന്‍എസ് അരിഹന്ത് ഉള്‍പ്പെടെയുള്ള ബാലിസ്റ്റിക് മിസൈല്‍ മുങ്ങിക്കപ്പലുകളെയാണോ ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന സംശവും ശക്തമാണ്. അരിഹന്തും റഷ്യന്‍ നിര്‍മിത ആണവ മുങ്ങിക്കപ്പല്‍ ഐഎന്‍എസ് ചക്രയും നിലവില്‍ വിശാഖപട്ടണത്താണുള്ളത്. ഈ സാഹചര്യത്തിലാണു രാജ്യത്തെ എല്ലാ നേവല്‍ ബേസുകളിലേക്കും ജാഗ്രതാനിര്‍ദേശം പോയിരിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button