കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ കരാര്‍ കമ്പനിയിലെ ഇന്ത്യന്‍ ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചു. ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. യുഎസ് ക്യാംപില്‍ സേവന കരാറുള്ള മംഗഫിലെ കമ്പനിയിലെ ജീവനക്കാരാണ് പണിമുടക്കിയത്.
ഒരേ ജോലിക്ക് വ്യത്യസ്ത കൂലിയാണ് കമ്പനി നല്‍കുന്നതെന്നും ഇന്ത്യക്കാര്‍ക്ക് 100 ദിനാര്‍ പോലും നല്‍കുന്നില്ലെന്നും പണിമുടക്കിയവര്‍ പറഞ്ഞു. ശമ്പളം വര്‍ധിപ്പിക്കുന്നില്ലെങ്കില്‍ സ്വദേശത്തേയ്ക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ സമരം.
Post Your Comments