സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള പിരപ്പന്‍കോട് അന്താരാഷ്ട്ര സ്വിമ്മിംഗ് പൂളില്‍ ലൈഫ് ഗാര്‍ഡ് തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് ജൂലൈ 20 ന് രാവിലെ 11 മണിക്ക് വാക്ക് – ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. എസ്. എസ്. എല്‍. സി.യാണ് കുറഞ്ഞ യോഗ്യത. വയസ് : 40 ല്‍ താഴെ. സായ് / സ്വിമ്മിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ഡിഫന്‍സ് സര്‍വ്വീസ് എന്നിവിടങ്ങളില്‍ നിന്ന് ജീവന്‍ രക്ഷാ കോഴ്‌സില്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രാക്ടിക്കല്‍ ടെസ്റ്റ് നടത്തും. വാക്ക് – ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അന്ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ എത്തണം.
Also read : ഡെപ്യൂട്ടേഷന്‍ ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു
Post Your Comments