കോട്ടയം: പാലിയേക്കര ടോള്‍ പ്ളാസയിലെ സ്റ്റോപ്പ് ബാരിയര്‍ താന്‍ ഒടിച്ചത്തിനു കാരണം എം.എല്‍.എയായ തന്നോട് ടോള്‍ ചോദിച്ചതിനാലെന്ന് പി സി ജോർജ്. ഇന്നലെ രാത്രി 11.30 നാണ് സംഭവം നടന്നത്. ബാരിയര്‍ തകര്‍ത്ത ശേഷം എംഎല്‍എയും സംഘം ടോള്‍ നല്‍കാതെ ടോള്‍ പ്ലാസ കടന്നു പോയി. തുടര്‍ന്ന് ടോള്‍ പ്ലാസ അധികൃതര്‍ സംഭവം പുതുക്കാട് പോലീസിനെ അറിയിച്ചു. ‘എം.എല്‍.എ എന്നെഴുതിയ സ്റ്റിക്കര്‍ വണ്ടിയില്‍ ഒട്ടിച്ചിരുന്നു. എന്നിട്ടും വാഹനം കടത്തി വിടാന്‍ ടോള്‍ ജീവനക്കാര്‍ തയ്യാറായില്ല.’
‘എം.എല്‍.എമാര്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും തമിഴ്നാട്ടിലും ബംഗാളില്‍ നിന്നുള്ള ജീവനക്കാര്‍ തന്നോട് ടോള്‍ ആവശ്യപ്പെടുകയായിരുന്നു. തന്റെ വാഹനത്തിന് പിന്നില്‍ മറ്റു വാഹനങ്ങളുടെ നിര ഉണ്ടായപ്പോഴാണ് കാറില്‍ നിന്നിറങ്ങി ബാരിയര്‍ ഒടിച്ചതെന്നും’ ജോര്‍ജ് പറഞ്ഞു. തന്നെപ്പോലുള്ള എം.എല്‍.എമാര്‍ ഇങ്ങനെയൊക്കെ ചെയ്താലേ പൗരവകാശം സംരക്ഷിക്കാനാകൂവെന്നും പി സി ജോർജ് പറഞ്ഞു.
Post Your Comments