നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് രാജ്യത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സ്. ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച പാദത്തിൽ 106 കോടി രൂപയുടെ ലാഭമാണ് കൈവരിച്ചിരിക്കുന്നത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 54 ശതമാനമാണ് ലാഭ വളർച്ച. മുൻ വർഷം ഇതേ പാദത്തിൽ 69 കോടി രൂപയാണ് ലാഭം രേഖപ്പെടുത്തിയത്.
ലാഭത്തിനു പുറമേ, സംയോജിത വരുമാനം 2,889 കോടി രൂപയിൽ നിന്ന് 20 ശതമാനം വർദ്ധനവോടെ 3,473 കോടി രൂപയായി. രണ്ടാം പാദത്തിൽ ഇന്ത്യയിൽ നിന്നും ഉൽപ്പന്നങ്ങൾക്ക് ഡിമാൻഡ് ഉണ്ടായിട്ടുണ്ട്. ഡിമാൻഡ് വളർച്ചയുടെ പിൻബലത്തിൽ ഇന്ത്യയിൽ നിന്നുള്ള വരുമാനം 2,503 കോടി രൂപയിൽ നിന്ന് 2,841 കോടി രൂപയാണ് മെച്ചപ്പെട്ടത്. കൂടാതെ, ഇന്ത്യയിലെ ലാഭം 68 കോടി രൂപയിൽ നിന്ന് 95 കോടി രൂപയായും ഉയർന്നിട്ടുണ്ട്.
Also Read: പഞ്ചാബ് നാഷണൽ ബാങ്ക്: പ്രത്യേക ഫിക്സഡ് ഡെപ്പോസിറ്റ് സ്കീം അവതരിപ്പിച്ചു
മിഡിൽ ഈസ്റ്റിൽ നിന്നുള്ള വരുമാന വിഹിതം 17 ശതമാനമാണ്. കൂടാതെ, മിഡിൽ ഈസ്റ്റിൽ നിന്നുള്ള ലാഭം 35 ലക്ഷം രൂപയിൽ നിന്ന് 14 കോടിയായി വർദ്ധിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലും ഇന്ത്യയിലും ആകെ 163 ഷോറൂമുകളാണ് കല്യാൺ ജ്വല്ലേഴ്സിന് ഉള്ളത്.
Post Your Comments