Latest NewsNewsBusiness

ഫുട്ബോളിനെ വരവേറ്റ് കല്യാൺ ജ്വല്ലേഴ്സും, ഫുട്ബോൾ തീമിലുള്ള ആഭരണങ്ങൾ പുറത്തിറക്കി

ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഫുട്ബോൾ പ്രിയക്കായി 'എസ് വീഡ' സമർപ്പിക്കുന്നത് അതീവ സന്തോഷമുണ്ടെന്ന് കല്യാൺ ജ്വല്ലേഴ്സ് വ്യക്തമാക്കി

ലോകമെമ്പാടും ഫുട്ബോളിന്റെ ആരവങ്ങൾ നിറയുമ്പോൾ കല്യാൺ ജ്വല്ലേഴ്സും വ്യത്യസ്ഥത പുലർത്തുകയാണ്. ഇത്തവണ ഫുട്ബോൾ തീമിലുള്ള ‘എസ് വീഡ’ ആഭരണങ്ങളാണ് ജ്വല്ലറി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ ദേശീയ ഫുട്ബോൾ ടീമിൽ മത്സരിച്ച യുവ താരങ്ങളായ ഹർമൻജോത് സിംഗ് ഖബ്ര, ങാംബം സ്വീറ്റി ദേവി എന്നിവരാണ് ആഭരണങ്ങളുടെ പ്രചരണം നയിക്കുന്നത്. ഫുട്ബോളിനെ സ്നേഹിക്കുന്നവർക്ക് ഏറെ ഇഷ്ടപ്പെടുന്ന തരത്തിലാണ് ആഭരണങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

രാജ്യത്തെ ഊർജ്ജസ്വലമായ ഫുട്ബോൾ സംസ്കാരത്തിനുള്ള ആദര സൂചകം കൂടിയാണ് ‘എസ് വീഡ’. ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഫുട്ബോൾ പ്രിയക്കായി ‘എസ് വീഡ’ സമർപ്പിക്കുന്നത് അതീവ സന്തോഷമുണ്ടെന്ന് കല്യാൺ ജ്വല്ലേഴ്സ് വ്യക്തമാക്കി. ഇന്ത്യ, ഖത്തർ, യുണൈറ്റഡ് എമിറേറ്റ്സ്, ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ തിരഞ്ഞെടുത്ത ഷോറൂമുകളിൽ നിന്ന് മാത്രമാണ് ‘എസ് വീഡ’ ആഭരണങ്ങൾ സ്വന്തമാക്കാൻ അവസരം ലഭിക്കുന്നത്.

Also Read: പ്രതിഷ്ഠയില്ലാത്ത ദേവീക്ഷേത്രം: ഇവിടെ പൂജാരിമാർ പ്രത്യേക വിഭാഗം 

shortlink

Related Articles

Post Your Comments

Related Articles


Back to top button