ദുബായ്: ദുബായിൽ ജോലിയില്ലാതെ നരകയാതന അനുഭവിക്കുന്ന ഫിലിപ്പൈൻസ് യുവാവിനെ സഹായിച്ച് ഫിലിപ്പൈൻ കോൺസുലേറ്റ്. ജൂൺ ഏഴ് മുതൽ ദുബായിലെ ഇറാനിയൻ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് തിരിച്ച് നാട്ടിലേക്കുള്ള വിമാനടിക്കറ്റിനുള്ള പണം അടച്ചതായി കോൺസുലേറ്റ് ജനറൽ അറിയിച്ചു.
ഒരു ഫിലിപൈൻ മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം ജൂൺ ഏഴിനു ശേഷമാണ് ഫ്രാൻസിസ് സാൻറിയാഗോ എന്ന ഫിലിപൈൻ യുവാവ് ഇറാനിയൻ ഹോസ്പിറ്റലിൽ ചികിത്സ തേടിയത്. രണ്ടു കുട്ടികളുടെ അച്ഛനായ 40 വയസുള്ള സാന്റിയാഗോ കഴിഞ്ഞ ഏപ്രിലിലാണ് ദുബായിൽ എത്തിയത്. ജോലി ഉറപ്പിക്കാൻ വിസിറ്റിംഗ് വിസയിലാണ് ഇദ്ദേഹം ദുബായിൽ എത്തിയത്. എന്നാൽ, ജോലിയിൽ പ്രവേശിക്കും മുൻപ് തന്നെ സാന്റിയാഗോയ്ക്ക് ഗുരുതരമായ രോഗം നിർണയിക്കപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില മോശം ആയതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്കും ഇയാൾ വിധേയനായി.
Also Read: യുഎഇയിൽ മലയാളി വിദ്യാർഥിനിക്ക് 10 ലക്ഷത്തിന്റെ അവാർഡ്
സാന്റിയാഗോയുടെ ഒരു മാസം നീണ്ട ആശുപത്രി വാസത്തിന് 1.50,000 ദിർഹത്തിൻ മുകളിൽ ചെലവ് വന്നിരുന്നു. ഇയാൾക്ക് മെഡിക്കൽ ഇൻഷുറൻസും ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആശുപത്രി ബില്ല് അടയ്ക്കാത്തതിനാൽ ഇയാളുടെ പാസ്പോര്ട്ട് ആശുപത്രി അധികൃതർ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇത് തിരികെ കൊടുക്കുന്നത് സംബന്ധിച്ച് ആശുപത്രി അധികൃതരുമായി ചർച്ച നടത്തുകയാണെന്ന് കോൺസുലേറ്റ് ജനറൽ അറിയിച്ചു.
Post Your Comments