Latest NewsTechnology

ജിയോ ഫോണ്‍ 2 വിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ദി മൊബൈല്‍ അസോസിയേഷന്‍

ജിയോ ഫോണ്‍ 2 വിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ദി മൊബൈല്‍ അസോസിയേഷന്‍ രംഗത്ത്. മെയ്ക്ക് ഇന്‍ ഇന്ത്യ ആശയത്തെ ജിയോ ഫോണ്‍ 2 അട്ടിമറിക്കുമെന്നും ഇന്ത്യന്‍ വിപണിയിലെ ഫീച്ചര്‍ഫോണ്‍ കമ്പനികളുടെ വിപണി തകര്‍ക്കുമെന്നും ടി.എം.എ(ദി മൊബൈല്‍ അസോസിയേഷന്‍) പറയുന്നു.

ഇന്ത്യന്‍ സാങ്കേതിക പുരോഗതിക്ക് വലിയ സംഭാവന നല്‍കുന്നു എന്ന് അവകാശപ്പെടുന്ന ജിയോ ഫോണ്‍ 2 ഇന്ത്യന്‍ ഉല്‍പ്പന്നമല്ല. നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ ഫോണ്‍ 2 ചൈനയില്‍ നിന്ന് കസ്റ്റംസ് നികുതിയില്ലാതെ ഇറക്കുമതി ചെയ്യാനാണ് കമ്പനി തീരുമാനം. ഇന്ത്യന്‍ മൊബൈല്‍ കമ്പനികളുടെ വിപണി ജിയോ ഫോണ്‍ 2 തകര്‍ക്കും. ഇന്റല്‍, ഐടെല്‍, ജിവി മൊബൈല്‍, കാര്‍ബണ്‍, ലാവ, മൈക്രോമാക്‌സ് തുടങ്ങിയ നൂറോളം കമ്പനികളെയാണ് ഇത് ബാധിക്കുക. ആപ്പിള്‍, സാംസങ് , ഷവോമി, ഒപ്പോ, വിവോ എന്നീ കമ്പനികള്‍ക്ക് കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ല എന്നും ഇത് പുതിയ ഇന്ത്യന്‍ നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുമെന്നും ടി.എം.എ പറഞ്ഞു.

Also read : വ്യാപാരികള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button