
ന്യൂഡല്‍ഹി: യുവാക്കൾക്കിടയിൽ ദേശസ്‌നേഹം വര്‍ധിപ്പിക്കുകയും അച്ചടക്കമുള്ളവരാക്കുകയും എന്ന ലക്ഷ്യവുമായി സൈനിക പരിശീലനം നൽകാൻ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. പ്രതിവര്‍ഷം പത്ത് ലക്ഷത്തോളം വരുന്ന യുവതീ യുവാക്കള്‍ക്ക് സൈനിക പരിശീലനം നല്‍കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
Also Read: കുമാരസ്വാമിയെ പീഡിപ്പിച്ച് താഴെയിറക്കുമെന്ന് കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ
ദേശീയ യുവജന ശാക്തീകരണ പദ്ധതി എന്ന പേരിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കാനൊരുങ്ങുന്നത്. സൈനിക പരിശീലനത്തിന് പുറമെ തൊഴില്‍പരിശീലനം, കമ്പ്യൂട്ടർ പരിശീലനം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലുള്ള പരിശീലനം എന്നിവയും നല്‍കും.
സൈനിക പരിശീലന പദ്ധതി സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞയാഴ്ച യോഗം വിളിച്ചുചേര്‍ത്തിരുന്നു. പ്രതിരോധ മന്ത്രാലയം, യുവജനകാര്യ മന്ത്രാലയം, മാനവ വിഭവശേഷി മന്ത്രാലയം എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
Post Your Comments