ന്യൂഡൽഹി: കമ്പനി നിശ്ചയിച്ച പരമാവധി ചില്ലറ വിലയില്‍ തന്നെ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്കേണ്ടതാണെന്നും അങ്ങനെ ചെയ്യാത്ത കച്ചവടക്കാരെ കരിമ്പട്ടികയിൽ പെടുത്തുമെന്ന് ചില്ലറ വ്യാപാരികളോട് ആപ്പിളിന്റെ കർശന മുന്നറിയിപ്പ്. വിലകുറച്ച് വിൽക്കുന്നത് ബ്രാൻഡിന്റെ പ്രതിഛായയെ ബാധിക്കുമെന്നതിനാലാണ് ഇത്.
Also Read: ലോകകപ്പ് കഴിഞ്ഞു, ഇനി കാത്തിരിപ്പ് കോപ്പ അമേരിക്കയ്ക്കായി വേണ്ടി
അമേരിക്കയിൽ വിൽക്കുന്ന അതേ എം.ആര്‍.പിയ്ക്കു തന്നെയാണ് ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്നതെന്നും ഉറപ്പാക്കാനുള്ള നടപടികൾ ആപ്പിൾ തുടങ്ങിക്കഴിഞ്ഞു. വില്‍പ്പന ശരിയായ രീതിയിലാണ് കടകളില്‍ നടക്കുന്നതെന്ന് ഉറപ്പാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ആപ്പിൾ അറിയിച്ചു.
Post Your Comments