റിയോ: ലോകകപ്പിന്റെ ആവേശം കെട്ടടങ്ങുമ്പോൾ ഇനി ഫുട്ബോൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന രാജ്യാന്തര ടൂർണമെന്റ് അടുത്ത വര്ഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്കയാണ്. ഇത്തവണ ബ്രസീലാണ് കോപ അമേരിക്കയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. പത്ത് ലാറ്റിനമേരിക്കൻ ടീമുകളും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള രണ്ടു ടീമുകളുമാണ് കോപ്പയിൽ കളിക്കുക.
Also Read: യുവന്റസിന് അഭിനന്ദനവുമായി മൗറീഞ്ഞ്യോ
ജപ്പാനും ഖത്തറുമാണ് കോപ അമേരിക്കയില്‍ ഇത്തവണ കളിയ്ക്കാൻ ഉണ്ടാവുക. ജപ്പാൻ ഇത് രണ്ടാം തവണയാണ് കോപ്പയ്‌ക്കെത്തുന്നത്. അടുത്ത ലോകകപ്പ് ആതിഥേയത്വം വഹിക്കുന്ന ടീം എന്ന നിലയിലാണ് ഖത്തറിനെ ക്ഷണിച്ചിരിക്കുന്നത്. 2019 ജൂൺ-ജൂലൈ മാസങ്ങളിലായാകും ടൂർണമെന്റ് നടക്കുക.
അര്‍ജന്റീന, ബ്രസീല്‍, ഉറുഗ്വേ, കൊളംബിയ, ചിലി, പെറു, പരാഗ്വേ, ഇക്കഡോര്‍, വെനുസ്വേല, ബൊളീവിയ, ജപ്പാന്‍, ഖത്തര്‍ എന്നീ ടീമുകളാണ് ഇത്തവണ കോപ്പ അമേരിക്കയിൽ മാറ്റുരയ്ക്കുക.
Post Your Comments