തിരുവനന്തപുരം: സിപിഎം-സിപിഐ ഭിന്നത അണികള്‍ ഏറ്റെടുത്തതോട് സമൂഹമാദ്യമങ്ങളില്‍ പ്രചരണം കൊഴുക്കുകയാണ്. വലത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഞങ്ങള്‍ വെറുക്കുന്നു വി ഹേറ്റ് സിപിഐ; ജീവനേക്കാള്‍ സ്നേഹിക്കുന്ന വി ലവ് സിപിഎം എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വിദ്വേഷ പ്രചരണം നടക്കുന്നത്.
ALSO READ: സിപിഐ-സിപിഎം തർക്കം ; പ്രതികരണവുമായി കാനം രാജേന്ദ്രൻ
ഗ്രൂപ്പിന്റെ അഡ്മിന് ആരാണെന്ന കാര്യം വ്യക്തമല്ല. ഗ്രൂപ്പിലെ ചര്‍ച്ചകളും മറ്റും കണക്കിലെടുക്കുമ്പോള്‍ അഡ്മിന് സിപിഎം അനുഭാവിയാണെന്നാണ് വ്യക്തമാകുന്നത്. സിപിഐ കാനം രാജേന്ദ്രനെ വിഷസര്പ്പത്തോടാണ് ഉപമിച്ചിരിക്കുന്നത്. മാത്രമല്ല സിപിഐ ഓഫീസ് നിര്‍മ്മിച്ചിരിക്കുന്നത് നിയമം ലംഘിച്ചാണ്. ഈ വിഷത്തെ ഇനിയും പാലൂട്ടി വളര്‍ത്തിയാല്‍ അത് ഇടത് മുന്നണിക്ക് അത് തീരാ കളങ്കമാകുമെന്നാണ് കാനത്തെ കുറിച്ചുള്ള ആക്ഷേപം.
പേജിലെ ചില പോസ്റ്റുകള്‍ ഇങ്ങനെ
‘ആദ്യം അവര്‍ പ്രവാസിയുടെ വീടിന്റെ മുന്നില്‍ കൊടിനാട്ടി, പിന്നെ അവര്‍ ജോലി ചെയ്യാന്‍ സമ്മതിക്കാതെ കൊന്നു;
‘എടാ നീ എ.ഐ.എസ്.എഫ് എന്ന് കേട്ടിട്ടുണ്ടോ, അതെന്തുവാ സംഭവം’;
‘കോട്ടയം പാമ്പാടി വെള്ളൂരില്‍ ഒറ്റക്ക് മത്സരിച്ച സി.പി.ഐക്ക് 15 വോട്ട്, 1058 വോട്ടുകളുള്ള വാര്‍ഡില്‍ ഒറ്റക്ക് മത്സരിച്ചിട്ട് സി.പി.ഐക്ക് 15വോട്ട് കിട്ടിയോ അപ്പോ അവര്‍ ചില്ലറക്കാരല്ലല്ലോ;
‘ആറിനെക്കാള്‍ വലുതാണ് 19 എന്ന് കാനം. അതി?ലും വലുതാണ് 72 എന്ന് ആരും അവകാശപ്പെട്ടിട്ടില്ലെന്ന് ഓര്‍ത്താല്‍ കാനത്തിന് നല്ലത്.’ – സി.പി.ഐക്ക് എതിരായ പോസ്റ്റുകളില്‍ പ്രതിഷേധിക്കുന്നവരെ കടുത്തഭാഷയില്‍ വിമര്‍ശിച്ചാണ് മറുപടി നല്‍കുന്നത്.
Post Your Comments