ഹൈദരാബാദ്: ചരിത്രത്തിലാദ്യമായി തിരുപ്പതി ക്ഷേത്രം ആറുദിവസം അടച്ചിടുന്നു. ശുചീകരണപ്രവര്ത്തനങ്ങള്ക്കായാണ് ആഗസ്റ്റ് 11 മുതല്‍ 16 വരെ ക്ഷേത്രം അടയ്ക്കുന്നത്. ആചാരപ്രകാരം ശുദ്ധീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ഈ ദിവസങ്ങളിൽ മല കയറാനോ ദർശനം നടത്താനോ സാധിക്കില്ല.
Read Also: കാണിക്കയായി ലഭിച്ച കോടിക്കണക്കിന് രൂപ മാറ്റിനൽകണമെന്ന് ആവശ്യപ്പെട്ട് തിരുപ്പതി ക്ഷേത്രം അധികൃതർ
പന്ത്രണ്ട് വർഷം കൂടുമ്പോഴാണ് ഭക്തരുടെ തിരക്ക് നിയന്ത്രിച്ച് ശുദ്ധീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. എന്നാൽ തിരക്ക് വർധിച്ചതോടെ ഇത് അസാധ്യമാകുകയായിരുന്നു. സാധാരണയായി ഒരു ദിവസം ഒരു ലക്ഷം പേരാണ് ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത്.
Post Your Comments