വിശാഖപട്ടണം: പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് കേന്ദ്രമന്ത്രിയുടെ പരിവേഷങ്ങളില്ലാതെ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അമിത് ഷാ. ദക്ഷിണ സോണല്‍ സമിതിയുടെ 29ാമത് യോഗത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം തിരുപ്പതിയില്‍ എത്തിയത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയ്‌ക്കൊപ്പമായിരുന്നു അമിത് ഷായുടെ ക്ഷേത്ര ദര്‍ശനം.
Read Also : അഫ്ഗാൻ അതിർത്തിക്ക് സമീപം സ്ഫോടനം: 5 പാക് സുരക്ഷാ സൈനികർ കൊല്ലപ്പെട്ടു; പിന്നിൽ പാക് താലിബാനെന്ന് സൂചന
മുണ്ടും മേല്‍മുണ്ടുമാണ് ദര്‍ശന വേളയില്‍ അദ്ദേഹം ധരിച്ചത്. നെറ്റിയില്‍ കുറിയും തൊട്ടിരുന്നു. തിരുപ്പതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം പ്രത്യേക വഴിപാടുകള്‍ നേര്‍ന്നു. തിരുപ്പതി ദേവസ്ഥാനത്തിലെ ഉദ്യോഗസ്ഥരും കേന്ദ്ര മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
മുതിര്‍ന്ന വേദപണ്ഡിതന്റെ അനുഗ്രഹവും വാങ്ങിയാണ് കേന്ദ്ര മന്ത്രി മടങ്ങിയത്. ക്ഷേത്രത്തില്‍ എത്തിയ അമിത് ഷായ്ക്ക് ക്ഷേത്രം അധികൃതര്‍ വെങ്കിടേശ്വരന്റെ പട്ടും ഛായാചിത്രവും സമ്മാനിച്ചു.
Post Your Comments