മോസ്കോ: ഫുട്ബോള്‍ ആരാധകര്‍ക്ക് വന്‍ സന്തോഷം നല്കുന്ന വാര്‍ത്തയുമായി ഒരു രാജ്യം. ഈ വര്‍ഷം മുഴുവന്‍ തങ്ങളുടെ രാജ്യത്ത് പ്രവേശിക്കാന്‍ വിദേശ രാജ്യങ്ങളിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് വിസ വേണ്ടെന്ന് റഷ്യയാണ് അറിയിച്ചിരിക്കുന്നത്. ഫാന്‍ ഐഡി മാത്രം മതി ഇത്തരക്കാര്‍ക്കെന്നും റഷ്യന്‍ പ്രസിഡന്റെ വ്ലാഡിമര്‍ പുടിന് പറഞ്ഞു.
READ ALSO: ലോകകപ്പ് ഫൈനലിനിടെ ഗ്രൗണ്ട് കയ്യേറി സ്ത്രീകൾ
ഫാന്‍ ഐഡികളുള്ള വിദേശ രാജ്യങ്ങളിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് വിസ-ഫ്രീ പ്രവേശനം നല്‍കാനാണ് തങ്ങളുടെ തീരുമാനം. ഈ വര്‍ഷം അവസാനം വരെ ഫാന്‍ ഐഡി ഉള്ളവര്‍ക്ക് വിസയില്ലാതെ രാജ്യത്തെത്താം. പുടിന് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു.
ഈ സൗകര്യം ആരാധകര്‍ പരമാവധി ഉപയോഗപ്പെടുത്തുമെന്നാണ് താന്‍ കരുതുന്നതെന്നും പുടിന് പറഞ്ഞു.
Post Your Comments