InternationalSports

ലോകകപ്പ് ഫൈനലിനിടെ ഗ്രൗണ്ട് കയ്യേറി സ്ത്രീകൾ

മോസ്ക്കോ: ലോകകപ്പ് ഫൈനലിനിടെ ഗ്രൗണ്ടിലേയ്ക്ക് അതിക്രമിച്ചുകയറി സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ. മത്സരത്തിന്റെ അമ്പത്തിരണ്ടാം മിനിറ്റിലാണ് സംഭവം. പുസി റയട്ട് എന്ന സംഘടനയിലെ അംഗങ്ങളായ മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘമാണ് ഗ്രൗണ്ട് കൈയേറിയത്. സുരക്ഷാ ഭടന്മാർ എത്തിയാണ് ഇവരെ ഗ്രൗണ്ടിൽ നിന്നും മാറ്റിയത്. തങ്ങളുടെ അംഗങ്ങൾ ഗ്രൗണ്ടിൽ കയറി പ്രതിഷേധിക്കുന്ന കാര്യം സംഘടന തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

Read Also: കണ്ണ് ചിമ്മാതെ കാണൂ : പറന്നുയർന്ന് ഫ്രാൻസ് ലോകകിരീടത്തിന്റെ നെറുകയിൽ

സോഷ്യൽ മീഡിയിയിൽ ലൈക്കടിച്ചതിന്റെ പേരിൽ ആളുകളെ ജയിലിൽ ഇടാതിരിക്കുക, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, രാഷ്ട്രീയ പാർട്ടികളുടെ റാലികളുടെ പേരിൽ ആളുകളെ അനധികൃതമായി ജയിലിൽ അടയ്ക്കാതിരിക്കുക, റഷ്യയിൽ രാഷ്ട്രീയ മത്സരം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button