![Ronaldo](/wp-content/uploads/2018/07/Ronaldo.png)
ടൂറിൻ: കഴിഞ്ഞയാഴ്ച റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസ് സ്വന്തമാക്കിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലെത്തി. കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായുള്ള മെഡിക്കല്‍ നടത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം യുവന്റസിലെത്തിയത്. മെഡിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം യുവന്റസ് പ്രസിഡന്റിനൊപ്പം റൊണാൾഡോ ഇന്ന് ഔദ്യോഗിക പത്രസമ്മേളനം നടത്തും.
Read Also:മധുരവും കയ്പും ഒരുപോലെ നിറഞ്ഞതാണ് ഈ പുരസ്‌കാരം : ലൂക്കാ മോഡ്രിച്ച്
റൊണാള്‍ഡോയെ കാണാന്‍ ആയിരക്കണക്കിന് ആരാധകരാണ് ക്ലബ്ബിന്റെ ആസ്ഥാനത്ത് തടിച്ചുകൂടിയിരിക്കുന്നത്. കഴിഞ്ഞയാഴ്ചയായിരുന്നു 112 മില്ല്യണ്‍ യൂറോയ്ക്ക് റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയത്.
Post Your Comments