ന്യൂഡല്‍ഹി: സിനിമയിലെ അധിക്ഷേപ പരാമര്‍ശങ്ങളില്‍ അഭിനേതാക്കളെ ഉത്തവാദികളായി കണക്കാക്കാന്‍ കഴിയില്ലെന്നു ഡല്‍ഹി ഹൈക്കോടതി. തെറ്റാണെങ്കിലും ശരിയാണെങ്കിലും എല്ലാവര്ക്കും അവരുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. സേക്രഡ് ഗെയിംസ് വെബ് സീരീസില്‍ സെന്‍സറിംഗ് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ നിര്‍ണായക നിരീക്ഷണം നടത്തിയത്.
Also Read: ഈ തീരുമാനം വളരെ ആലോചിച്ച് എടുത്തതാണെന്ന് റൊണാള്‍ഡോ
നെറ്റ്ഫ്ളിക്സ് വെബ് സീരിസായ സേക്രഡ് ഗെയിംസില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അശ്ലീല പദങ്ങളുപയോഗിച്ച് പരാമര്‍ശിച്ചെന്നും അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ സംഭവങ്ങള്‍ തെറ്റായ രീതിയില്‍ ചിത്രീകരിച്ചെന്നുമാണ് ആരോപണം. സീരിസിലെ ഈ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.
Post Your Comments