സാഗ്രെബ്: ലോകകപ്പില്‍ ഏവരെയും അതിശയിപ്പിച്ച് ഫൈനൽ വരെ മുന്നേറിയ ക്രൊയേഷ്യന്‍ ടീമിന് സ്വന്തം നാട്ടില്‍ അതിശയിപ്പിക്കുന്ന വരവേല്‍പ്പ്. ഫൈനലിൽ തോറ്റെങ്കിലും തിരിച്ച് നാട്ടിലെത്തിയ തങ്ങളുടെ ടീമിനെ കാണാൻ ആയിരക്കണക്കിന് ആൾക്കാരാണ് തടിച്ച് കൂടിയത്. വിമാനത്താവളത്തിൽ നിന്നും തുറന്ന ബസ്സിലാണ് ടീം സഞ്ചരിച്ചത്. ബസ്സിന് പുറകെ ആയിരക്കണക്കിന് പേർ കാൽനടയായും വാഹനങ്ങളിലും അനുഗമിച്ചു.
Also Read: ഈ തീരുമാനം വളരെ ആലോചിച്ച് എടുത്തതാണെന്ന് റൊണാള്‍ഡോ
ക്രൊയേഷ്യയുടെ തലസ്ഥാനമായ സാഗ്രെബിലാണ് ടീമിന് അമ്പരപ്പിക്കുന്ന സ്വീകരണം ഒരുക്കിയത്. ഫ്രാൻസിനോട് ഫൈനലില്‍ തങ്ങളുടെ പരമാവധി പൊരുതി പരാജയപ്പെട്ടെങ്കിലും ക്രൊയേഷ്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ലോകകപ്പായിരുന്നു ഇത്.
Post Your Comments