ചെന്നൈ: പുതിയതായി നിർമ്മിക്കുന്ന ഭൂഗര്‍ഭ കണിക പരീക്ഷണശാല പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന് അറിയിപ്പ്. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ തേനി പൊട്ടിപുറത്ത് സ്ഥാപിക്കുന്ന ഭൂഗര്‍ഭ കണിക പരീക്ഷണശാലയുടെ പ്രവര്‍ത്തനം പരിസ്ഥിതിക്ക് ദോഷമാകില്ലെന്ന് ഇന്ത്യ ബേസ്ഡ് ന്യൂട്രിനോ ഒബ്സര്‍വേറ്ററി പ്രോജക്ട് ഡയറക്ടര്‍ വിവേക് എം. ദത്താര്‍.
ഗവേഷണകേന്ദ്രം ഭൂമിക്കടിയില്‍ സ്ഥാപിക്കുന്നെന്ന പ്രചാരണം തെറ്റാണ്. മലനിരകളുടെ താഴ്ഭാഗത്താണ് പ്രവര്‍ത്തിക്കുക. കോസ്മിക് കിരണങ്ങളോടൊപ്പം വരുന്ന ന്യൂട്രിനോ കണികകളാണ് പരിശോധനയ്ക്ക് വിധേയമാക്കുക. ഇതിനായി 1.3 ടെസ്ല ശക്തിയുള്ള ഇലക്ട്രോ മാഗ്നറ്റിക് യന്ത്രം സ്ഥാപിക്കും. ടെലസ്കോപ്പിലൂടെ കണികകളെ നിരീക്ഷിക്കാമെങ്കിലും ഒരേ ദിശയില്‍ മാത്രമെത്തുന്ന കണികകളെ മാത്രമേ പരിശോധിക്കാനാവൂ. അതേസമയം, ഇവിടെ ഏതു ദിശയിലുമെത്തുന്ന കണികകളെ ഗവേഷണത്തിന് വിധേയമാക്കാം.
Read more:ഹിമയുടെ ദേശസ്നേഹം തന്നെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്ന് പ്രധാനമന്ത്രി
ശബ്ദവേഗതയെക്കാള്‍ കുറവായാണ് ന്യൂട്രിനോ കണികകള്‍ സഞ്ചരിക്കുക. പരീക്ഷണശാലയില്‍ വിദേശനിര്‍മിത ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ല. ഇന്ത്യന്‍ നിര്‍മിത യന്ത്രങ്ങളാണ് സ്ഥാപിക്കുക. പരീക്ഷണകേന്ദ്രത്തില്നിന്ന് വൈദ്യുതി കാന്തിക തരംഗങ്ങളോ വികിരണമോ പുറത്തേക്ക് പ്രസരിക്കില്ല. ഗവേഷണ കേന്ദ്രം സന്ദര്‍ശിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും അനുമതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments