ന്യൂഡല്‍ഹി: ലോക ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ വിജയിയായ ഹിമ ദാസിന്റെ ദേശസ്നേഹം തന്നെ ആഴത്തില്‍ സ്പര്‍ശിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. മത്സരത്തില്‍ വിജയിയായ ശേഷം ഇന്ത്യന്‍ പതാക ലഭിക്കാനാക്കായി ഹിമ തേടി നടന്നതും പുരസ്കാരദാന സമയത്ത് ഇന്ത്യന്‍ ദേശീയഗാനം ഉയര്‍ന്നു കേട്ടപ്പോള്‍ ഹിമ ദാസ് വികാരാധീനയായി കണ്ണുനീര് പൊഴിച്ചതുമാണ് പ്രധാനമന്ത്രിയെ സ്പര്‍ശിച്ചത്.
ഹിമയുടെ വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഹിമയുടെ ദേശസ്നേഹത്തില്‍ താന്‍ ആകൃഷ്ടനായെന്ന് ഹിമ വിജയിയായ നിമിഷത്തിന്റെ വിഡിയോ സഹിതം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Unforgettable moments from @HimaDas8’s victory.
Seeing her passionately search for the Tricolour immediately after winning and getting emotional while singing the National Anthem touched me deeply. I was extremely moved.
Which Indian won’t have tears of joy seeing this! pic.twitter.com/8mG9xmEuuM— Narendra Modi (@narendramodi) July 14, 2018
Post Your Comments