ലണ്ടൻ: വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സില്‍ അമേരിക്കന്‍ ജോഡികളായ മൈക്ക് ബ്രയാനും ജാക്ക് സോക്കും ചേര്‍ന്ന സഖ്യം കിരീടം ചൂടി. ആദ്യമായി ഇരട്ട സഹോദരന്റെ കൂടെയല്ലാതെ വിംബിള്‍ഡണ്‍ മത്സരത്തിനിറങ്ങിയ മൈക്ക് ബ്രയാന്‍ ഇതിനിടെ ഏറ്റവും പ്രായം കൂടിയ ഒന്നാം താരമെന്ന റെക്കോര്‍ഡും സ്വന്തം പേരില്‍ കുറിച്ചിരുന്നു.
Also Read: സ്കൂൾ അടുക്കളയില്‍ ഉഗ്ര വിഷമുള്ള അറുപതോളം പാമ്പുകളെ കണ്ടെത്തി
ക്ലാസെന്‍-വീനസ് ജോഡികളെ അഞ്ച് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് അമേരിക്കന്‍ ജോഡികള്‍ തോല്പിച്ചത്.
സ്‌കോര്‍ 6-3, 6-7, 6-3, 5-7, 7-5
ഈ വിജയം തന്റെ ഇരട്ട സഹോദരന്‍ ബോബ് ബ്രയാനും രണ്ട് ദിവസങ്ങള്‍ക്ക് മുന്നേ മരിച്ചുപോയ തങ്ങളുടെ മുത്തച്ഛനും സമര്‍പ്പിക്കുന്നു എന്നാണ് മത്സര ശേഷം ബോബ് ബ്രയാന്‍ പറഞ്ഞത്.
Post Your Comments