KeralaLatest News

സ്വർണ്ണക്കടയിലെ മോഷണം; സ്‌ത്രീകളടക്കം നാലുപേര്‍ പിടിയിൽ

ആലപ്പുഴ : ആലപ്പുഴയിലെ പ്രമുഖ സ്വർണ്ണക്കടയിലെ മോഷണം നടത്തിയ കേസിൽ ണ്ടു സ്‌ത്രീകളടക്കം നാലുപേര്‍ പിടിയിൽ. മുല്ലയ്‌ക്കല്‍ സംഗീത ജൂവലറി കുത്തിത്തുറന്ന്‌ ഒരുകിലോയോളം സ്വര്‍ണം കവര്‍ന്ന കേസിലാണ്‌ ആര്യാട്‌ പൂങ്കാവ്‌ ബണ്ടിനു കിഴക്കുവശം പുതുവല്‍ വീട്ടില്‍ സജീര്‍ (19), കാര്‍ത്തികപള്ളി ചിങ്ങോലി സുധാവിലാസത്തില്‍ രാകേഷ്‌(20), ഇയാളുടെ അമ്മ സുധ (38), കൊമ്മാടി കാട്ടുങ്കല്‍ സൗമ്യ(29), എന്നിവര്‍ പിടിയിലായത്‌. കേസിലെ രണ്ടാംപ്രതി അമ്പലപ്പുഴ നോര്‍ത്ത്‌ പുതുവല്‍ വണ്ടാനം വീട്ടില്‍ ഇജാസ്‌ (19) പിടിയിലാകാനുണ്ട്‌.

മോഷണ ദിവസം രാത്രി പ്രതികളായ സജീര്‍, ഇജാസ്‌ എന്നിവര്‍ പുന്നപ്രയില്‍നിന്നു മോഷ്‌ടിച്ച ബൈക്കുമായി അറവുകാട്‌ അമ്പലത്തിലെത്തി കാണിക്കവഞ്ചി കുത്തിതുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന്‌ ആലപ്പുഴയിലെത്തിയ പ്രതികള്‍ ജൂവലറി കുത്തിതുറന്നു കവര്‍ച്ച നടത്താന്‍ തീരുമാനിച്ചു. ആലപ്പുഴ ഇരുമ്പുപാലത്തിനു സമീപം ഇലയില്‍ ജൂവലറിയിലും മുല്ലയ്‌ക്കലില്‍ സ്‌നേഹ ജൂവലറിയിലും മോഷണശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ്‌ സംഗീത ജൂവലറിയുടെ പൂട്ട്‌ തകര്‍ത്തുകയറിയത്‌.

Read also:ജെസ്‌ന തി​​രോ​​ധാ​​നം: അ​​ന്വേ​​ഷ​​ണം ബെംഗല്ലൂരുവിൽ നിന്ന് മു​​ണ്ട​​ക്ക​​യ​​ത്തേ​​ക്ക്

മോഷിടിച്ച മുതൽ കേസിലെ മൂന്നാംപ്രതി രാകേഷിന്റെ വീട്ടിലെത്തിച്ചു. കളവുമുതൽ വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല തുടർന്ന് സുഹൃത്തായ സൗമ്യയെ ഏല്‍പ്പിച്ചു. സൗമ്യ മോഷണക്കേസില്‍ ജയിലില്‍ കഴിയുന്ന ഒരാളുടെ ഭാര്യയാണ്‌. ഇവര്‍ ഇതു തിരുവനന്തപുരത്തു കൊണ്ടുപോയി സ്വർണം വിറ്റു പണം പ്രതികളെ ഏല്‍പിച്ചു. സ്വർണം വിറ്റുകിട്ടിയ പണംകൊണ്ട് മൂന്ന് ബൈക്കുകൾ വാങ്ങി. അതിൽ ഒരു ബൈക്ക് അപകടത്തിൽപ്പെടുകയും ചെയ്തു.

പിന്നീട് കുറച്ചു സ്വർണം രാകേഷിന്റെ അമ്മയെ വിൽക്കാൻ ഏൽപ്പിച്ചു. വീണ്ടും ബാക്കിവന്ന സ്വർണം ആലപ്പുഴ മെഡിക്കൽ കോളേജ് പരിസരത്ത് കുഴിച്ചിട്ടു. ഇത് പോലീസ് കണ്ടെത്തിയിരുന്നു. കയ്യിലുള്ള പണം കൊണ്ട് തമിഴ്‌നാട്‌ അടക്കം വിവിധയിടങ്ങളില്‍ ചുറ്റിക്കറങ്ങി തിരിച്ചു വരുന്ന വഴിക്ക്‌ സജീറും ഇജാസും എറണാകുളത്ത്‌ വച്ചു പിരിഞ്ഞു. എറണാകുളത്തുവച്ചാണ്‌ സജീറിനെ അറസ്‌റ്റു ചെയ്‌തത്‌. മറ്റു പ്രതികളെ കാര്‍ത്തികപള്ളിയില്‍നിന്നും ആലപ്പുഴയില്‍നിന്നും കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. കഞ്ചാവ് മാഫിയയ്ക്കായുള്ള പോലീസ് അന്വേഷണത്തിന് ഇടയിലാണ് ഇവർ പിടിയിലാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button