കോട്ടയം : എരുമേലി മുക്കൂട്ടുതറയിൽനിന്നും കാണാതായ ജെസ്നയെ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമം തുടരുന്നു. അന്വേഷണം വീണ്ടും മുണ്ടക്കയത്തും സമീപപ്രദേശങ്ങളിലും കേന്ദ്രീകരിക്കുന്നു. ജെസ്നയ്ക്കു ലഭിച്ചതും ജെസ്ന സംസാരിച്ചതുമായ ഫോണ്‍ സംഭാഷണങ്ങള്‍ വീണ്ടെടുത്തതിന്റെ അടിസ്ഥാനത്തില്‍ ആറു പേരാണ് നിരീക്ഷണത്തിലുള്ളത്.
ജെസ്നയെ കാണാതായ മാര്‍ച്ച് 22, 23 തീയതികളില്‍ മുണ്ടക്കയത്തെ ഏതാനും യുവാക്കള്‍ നടത്തിയ സംഭാഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ അന്വേഷണം. ഇവരില്‍ മൂന്നു പേര് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ളവരാണ്. മുണ്ടക്കയം, കോരുത്തോട്, പെരുവന്താനം, ചോറ്റി, കരിനിലം പ്രദേശങ്ങളില്‍ ഇവര്‍ക്ക് അടുപ്പമുള്ളവരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് നീക്കം നടത്തുകയാണ്.
Read also:വീണ്ടും ക്രൂരത ; ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു
ജെസ്നയുടെ സുഹൃത്തായ സഹപാഠിയെ മാര്‍ച്ച് 21ന് ജെസ്ന ഏഴു തവണ വിളിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ ബികോം ബിരുദത്തിനു ചേര്‍ന്നശേഷം ഇവര്‍ തമ്മില്‍ ആയിരത്തിലേറെ തവണ സംസാരിച്ചിട്ടുണ്ട്. ഇവരുടെ സൗഹൃദത്തെ ചിലര്‍ താക്കീതു ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി. ഫോൺ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇനി അന്വേഷണം മുൻപോട്ട് പോവുക.
Post Your Comments