IndiaUncategorized

ലോകത്തെ രക്ഷിക്കാൻ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണ് തനിക്ക്; കോൺഗ്രസുമായി സർക്കാരുണ്ടാക്കിയതിനെക്കുറിച്ച് കരച്ചിലോടെ കുമാരസ്വാമി

ബെംഗളൂരു: ലോകത്തെ രക്ഷിക്കാൻ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണ് തനിക്കെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. കോൺഗ്രസുമായുള്ള സഖ്യത്തെക്കുറിച്ചായിരുന്നു പൊതുവേദിയിൽ അദ്ദേഹത്തിന്റെ പ്രതികരണം. ”നിങ്ങളുടെ സഹോദരൻ മുഖ്യമന്ത്രിയായതിനു തുല്യമായിരുന്നു നിങ്ങൾ എന്നോട് കാട്ടിയ സ്നേഹപ്രകടനങ്ങൾ. എന്നാൽ എന്റെ കാര്യം അങ്ങനെയല്ല. കൂട്ടുകക്ഷി ഭരണത്തിന്റെ വേദന എനിക്കിപ്പോൾ നന്നായറിയാം. ഈ സഖ്യസർക്കാർ സമ്മാനിച്ച വിഷം വിഴുങ്ങിയ അവസ്ഥയിലാണു ഞാനെന്നും” അദ്ദേഹം കരഞ്ഞുകൊണ്ട് പറയുകയുണ്ടായി.

Read Also: കാവേരി നദീജല തര്‍ക്കം എത്രയും വേഗം പരിഹരിയ്ക്കും : കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി കമല്‍ഹാസന് ഉറപ്പ് നല്‍കി

എന്നാൽ ‘ഒരു മുഖ്യമന്ത്രി എല്ലായിപ്പോഴും സന്തോഷവാനായിരിക്കണം’ എന്നായിരുന്നു കോൺഗ്രസിൽ നിന്നുള്ള ഉപമുഖ്യമന്ത്രി ജി.പരമേശ്വര ഇതിനെക്കുറിച്ച് പ്രതികരിച്ചത്. സന്തോഷവാനല്ലെന്നു പറയാൻ അദ്ദേഹത്തിന് എങ്ങനെ സാധിച്ചുവെന്നും പരമേശ്വര ചോദിക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button