Latest NewsIndia

കര്‍ണാടകയിൽ മന്ത്രിസഭാ പുനസംഘടന നടന്നേക്കും

ബെംഗളൂരു : കര്‍ണാടകയിൽ വിപുലമായ മന്ത്രിസഭാ പുനസംഘടന നടന്നേക്കും. നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തിന് ശേഷം വിമത എംഎല്‍എമാരെ ഉള്‍പ്പെടുത്തി ജൂണ്‍ പന്ത്രണ്ടിന് കര്‍ണാടക മന്ത്രിസഭ വികസിപ്പിക്കും. നേരത്തെ സഖ്യസര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചിരന്നു. ഇവരെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കോണ്‍ഗ്രസും ജെ‍ഡിഎസും ഇത്തരമൊരു നീക്കവുമായി രംഗത്തെത്തിയത്. സ്വതന്ത്ര എംഎല്‍എമാരായ ആര്‍ ശങ്കര്‍, എച്ച്‌ നാഗേഷ് എന്നിവര്‍ മന്ത്രിമാരാകും. ജെഡിഎസിന്‍റെ ഒഴിവുളള മന്ത്രിസ്ഥാനമാണ് ഇരുവര്‍ക്കും നല്‍കുക. വിമതശബ്ദമുയര്‍ത്തിയ മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസിന്‍റെ ഒഴിവുളള ഒരു സീറ്റില്‍ പരിഗണിച്ചേക്കും. മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിക്കായിരിക്കും സാധ്യത. സ്വതന്ത്രരുടെ പിന്തുണകൂടി ലഭിക്കുന്നതോടെ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് 224 അംഗ സഭയില്‍ 119 പേരുടെ പിന്തുണയാകും ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button