ബെംഗളൂരു: കര്‍ണാടകവും തമിഴ്നാടും തമ്മിലുള്ള കാവേരി നദീജലതര്‍ക്കം എത്രയും പെട്ടെന്ന് പരിഹരിയ്ക്കാന്‍ നടപടിയെടുക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാര സ്വാമി, സിനിമാതാരം കമല്ഹാസന് ഉറപ്പ് നല്കി. എച്ച്ഡി കുമാരസ്വാമിയും മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ഹാസനും തമ്മിലായിരുന്നു കൂടിക്കാഴ്ച. കുമാരസ്വാമിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് പിന്നീട് കമല്ഹാസന് രംഗത്തെത്തിയിരുന്നു.
കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രത്യാശ പ്രകടിപ്പിച്ച് കമല്ഹാസന് രംഗത്തെത്തുകയും ചെയ്തുു. കാവേരി ജലം പങ്കുവെക്കുന്നത് സംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രിയില്‍ നിന്നുള്ള പ്രതികരണം ആശ്വാസം പകരുന്നതായിരുന്നുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം കമല്ഹാസന് പ്രതികരിച്ചത്. എച്ച്.ഡി കുമാരസ്വാമിയുമായി നടത്തിയ സംഭാഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും കമല്ഹാസന് വ്യക്തമാക്കി. കര്‍ണാടകവും തമിഴ്നാടും തമ്മിലുള്ള തര്‍ക്കങ്ങളില്‍ ഒന്ന് കാവേരി ജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ടാണ്. കഴിഞ്ഞ മാസം കാവേരി പ്രശ്നത്തിന് പരിഹാരം തേടിക്കൊണ്ട് തമിഴ്താരവും രാഷ്ട്രീയ നേതാവുമായ രജിനീകാന്തും രംഗത്തെത്തിയിരുന്നു. കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയായിരുന്നു രജനീകാന്ത് രംഗത്തെത്തിയത്.
കര്‍ണാടകത്തിലെ റിസര്‍വോയറുകള്‍ സന്ദര്‍ശിച്ചാല്‍ കാവേരി ജലം പങ്കുവെക്കുന്നത് സംബന്ധിച്ച് രജിനീകാന്തിന്റെ നിലപാട് മാറുമെന്നാണ് കുമാരസ്വാമി പ്രതികരിച്ചത്.
Post Your Comments