ഡൽഹി : താൻ രാജി വെക്കേണ്ട ആവശ്യമില്ലെന്ന് കർണാടക മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി.2008 ൽ സമാന സാഹചര്യം ഉണ്ടായിട്ടും അന്നത്തെ മുഖ്യമന്ത്രി യെദിയൂരപ്പ രാജിവെച്ചില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ മുതൽ ഡൽഹിയിൽ കോൺഗ്രസ് എംഎൽഎ മാറുമായി ചർച്ച നടത്തുകയായിരുന്നു അദ്ദേഹം.
അതേസമയം എംഎൽഎ തന്നെ നേരിട്ട് കണ്ടില്ല,രാജിക്ക് വേണ്ട നടപടികൾ ചെയ്‌തിട്ടുമില്ലെന്ന് സ്‌പീക്കർ പറഞ്ഞിരുന്നു. വൈകിട്ട് എംഎൽഎമാർ സ്പീക്കറുമായി നടത്തുന്ന കൂടിക്കാഴ്ചയിലായിരിക്കും രാജി വിഷയത്തിൽ തീരുമാനം വൈകിട്ട് ആറു മണിക്കകം സ്പീക്കർ എംഎൽഎമാരെ കണ്ട് തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. 9 എംഎൽഎമാർ മുംബൈയിൽ നിന്ന് ബംഗളൂരുവിലേക്ക് തിരിച്ചു.കേസ് നാളെ വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
Post Your Comments