Latest NewsGulf

കുവൈറ്റില്‍ മൂന്ന് ഭക്ഷ്യ നിര്‍മ്മാണ ഫാക്ടറികള്‍ പൂട്ടിച്ചു

കുവൈറ്റ് : കുവൈറ്റില്‍ മൂന്ന് ഭക്ഷ്യനിര്‍മാണ ഫാക്ടറികള്‍ പൂട്ടിച്ചു. നിയമ വ്യവസ്ഥകള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ഭക്ഷ്യ നിര്‍മ്മാണ ഫാക്ടറികളാണ് പൂട്ടിച്ചത്. ഭക്ഷ്യസുരക്ഷാ വ്യവസ്ഥകള്‍ പാലിക്കാത്തതിനാണ് നടപടി എടുത്തിരിക്കുന്നത്. ഭക്ഷ്യ അതോറിറ്റിയില്‍ നിന്ന് ആരോഗ്യ ലൈസന്‍സ് സമ്പാദിക്കാതെ പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്ന് അതോറിറ്റിയുടെ അഹമ്മദി ഗവര്‍ണറേറ്റ് ഡയറക്ടര്‍ സൗദ് അല്‍ ജലാല്‍ അറിയിച്ചു.

Read More : പെണ്‍വാണിഭ സംഘത്തില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

മേഖലയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 15 ഇടങ്ങളില്‍ നിയമലംഘനം കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. അര്‍ദിയയില്‍ നടത്തിയ പരിശോധനയില്‍ ഉപയോഗ യോഗ്യമല്ലാത്ത 6000 കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍ പിടികൂടി നശിപ്പിച്ചു. ഖൈത്താനില്‍ വ്യവസ്ഥകള്‍ പാലിക്കാത്ത കടകള്‍ക്കും അറവുശാലയ്ക്കുമെതിരെ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button