ന്യൂഡല്‍ഹി: റസ്റ്ററന്റ് അക്രമി സംഘം അടിച്ച് തകര്‍ത്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഡല്‍ഹി കല്‍ക്കാജിയിലെ റസ്റ്ററന്റാണ് ഒരു സംഘം തകര്‍ത്തത്. റസ്റ്ററന്റിലെത്തിയ ഡെലിവറി ബോയിയും ജീവനക്കാരും തമ്മില്‍ ഇരുചക്രവാഹനം നിര്‍ത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
read also: ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ല, മോഡലിന്റെ മുഖം അടിച്ച് തകര്‍ത്തു
തര്‍ക്കത്തിനൊടുവില്‍ ഇവിടെ നിന്നു പോയ ഡെലിവറി ബോയ് സുഹൃത്തുക്കളുമായി എത്തിയാണ് ആക്രമണം നടത്തിയത്. റസ്റ്ററന്റിലെ ഗ്ലാസുകളും കസേരകളും അടിച്ചു തകര്‍ത്തു. കസ്റ്റമേഴ്സ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവമുണ്ടായത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
#WATCH: A group of boys vandalise 'Dilli 19' restaurant in Delhi's Kalkaji. Hotel owner alleges that the vandalisers are a group of delivery boys who had an argument with them over parking around three hours before the incident. (CCTV footage of 14.07.18) pic.twitter.com/mZgkWLfCTk
— ANI (@ANI) July 15, 2018
Post Your Comments