KozhikodeKeralaNattuvarthaLatest NewsNews

ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചയാൾ ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട് മുക്കം സ്വദേശി മുസ്തഫയാണ് മരിച്ചത്

കോഴിക്കോട്: ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുക്കം സ്വദേശി മുസ്തഫയാണ് മരിച്ചത്.

ഇന്നലെ മുഷ്തഫ ഭാര്യ ജമീലയെ വെട്ടി പരിക്കേപ്പിച്ചിരുന്നു. സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഇയാൾക്കായി തെരച്ചിൽ നടത്തുന്നതിനിടെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : പാകിസ്ഥാന് എതിരെ വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്തകളെ തള്ളി ഇന്ത്യന്‍ സൈന്യം

അതേസമയം, ജമീല ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മുസ്തഫയെ കാഞ്ഞിരമുഴി എന്ന സ്ഥലത്താണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രിയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് വിവരം. പൂളപ്പൊയിൽ സ്വദേശി പൈറ്റൂളിചാലിൽ മുസ്തഫയാണ് ഭാര്യ ജമീലയെ വെട്ടിയത്. മുസ്തഫ നടത്തിയിരുന്ന ഹോട്ടലിൽ വച്ചായിരുന്നു അതിക്രമം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button