News

ദേശീയഗാന വിവാദത്തില്‍ പാലോട് രവിയെ പരിഹസിച്ച് കെ.മുരളീധരന്‍

പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് ഭരണമില്ലാത്തതുകൊണ്ട് ഒഴിവാക്കിയതാവാമെന്ന് പരിഹാസം

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സമരാഗ്‌നിയുടെ സമാപന സമ്മേളനത്തില്‍ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി ദേശീയ ഗാനം തെറ്റി ചൊല്ലിയതിനെ പരിഹസിച്ച് കെ മുരളീധരന്‍ എംപി. പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് ഭരണമില്ലാത്തതുകൊണ്ട് ഒഴിവാക്കിയതാവാമെന്നാണ് മുരളീധരന്റെ പരിഹാസം. ദേശീയ ഗാനം തെറ്റിച്ചതോടെ പാലോട് രവിയെ കോണ്‍ഗ്രസ് നേതാവ് ടി സിദ്ധിഖ് തടയുകയായിരുന്നു. ‘പാടല്ലേ, സിഡി ഇടാം’ എന്നായിരുന്നു സിദ്ധിഖ് പറഞ്ഞത്. തിരുവനന്തപുരത്ത് വൈകീട്ട് അഞ്ചുമണിക്ക് നടന്ന സമാപന പൊതുസമ്മേളനത്തിലായിരുന്നു സംഭവം.

Read Also: സിദ്ധാര്‍ത്ഥ് ഒരു പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് സിദ്ധാര്‍ത്ഥിന്റെ മരണശേഷം പരാതി ലഭിച്ചതില്‍ ദുരൂഹത

അതേസമയം, വടകരയില്‍ മത്സരിക്കുന്നതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അവിടെ മത്സരിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല, വടകരയ്ക്കായി ഉന്തും തള്ളുമില്ല. താന്‍ മാത്രമെ വടകരയില്‍ മത്സരിക്കാനുള്ളു. അവിടെ മത്സരിക്കാന്‍ കുറച്ചു മനക്കട്ടിയും ധൈര്യവും വേണം. അക്രമ രാഷ്ടീയത്തിനെതിരെയുള്ള പോരാട്ടമാണ് വടകരയില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button