നോട്ട് 5, നോട്ട് 5 പ്രോ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഷവോമി. എം.ഐ.യു.ഐ 10 ഗ്ലോബല്‍ ബീറ്റ പതിപ്പിലേക്ക് ഈ രണ്ടു ഫോണുകളും അപ്‌ഡേറ്റ് ചെയ്ത ഉപയോക്താക്കൾ പഴയ പതിപ്പിലേക്ക് തിരികെ പോകാന്‍ ശ്രമിച്ചാല്‍ ഫോണ്‍ നിശ്ചലമാകാന്‍ സാധ്യതയുണ്ടെന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്.
അതിനാൽ ഇത്തരമൊരു പ്രശ്‌നം ഉണ്ടാവുകയാണെങ്കില്‍ ഫോണ്‍ ഉടന്‍ തന്നെ ഷവോമിയുടെ സര്‍വീസ് സെന്ററില്‍ എത്തിക്കണമെന്നും,എം.ഐ.യു.ഐ സ്‌റ്റേബിള്‍ ROM v9.5 നോട്ട് 5, നോട്ട് 5 പ്രോ, ഉപയോഗിക്കുന്നവര്‍ പുതിയ പതിപ്പുകളിലേക്ക് മാത്രമേ അപ്‌ഗ്രേഡ് ചെയ്യാന്‍ പാടുള്ളുവെന്നും ഷവോമി നിര്‍ദേശിച്ചു.
Also read : ജിഎന്‍പിസിയുടെ പ്രധാന അഡ്മിന് രാജ്യം വിട്ടതായി സൂചന
Post Your Comments