മലപ്പുറം: കനത്ത മഴയെത്തുടർന്ന് ഭാരതപ്പുഴയിലെ തുരുത്തില്‍ അകപ്പെട്ടുപോയ കന്നുകാലികളെ പുറത്തെത്തിച്ചു. ദുരന്തനിവാരണ സേനയും ഉടമകളും ചേര്‍ന്നാണ് കാലികളെ കരക്കെത്തിച്ചത്. തുരുത്തില്‍ കാലികളെ കെട്ടിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
തിരുനാവായ മുതല്‍ ചമ്രവട്ടം വരെയുള്ള ഭാഗങ്ങളിലെ തുരുത്തുകളില്‍ മേയാന്‍ വിട്ട നൂറുകണക്കിനു കന്നുകാലികളാണ് മഴയെത്തുടർന്ന് തിരിച്ചുവരാനാകാതെ കുടുങ്ങിയത്. തുരുത്തുകളിലേക്കും വെള്ളം കയറിത്തുടങ്ങിയത് ഉടമകളെ ആശങ്കയിലാക്കിയിരുന്നു.
Read also:കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ പാലാ ബിഷപ്പിന്റെ മൊഴിയെടുക്കുന്നു
പുഴയിലെ ഒഴുക്ക് ശക്തമായാതോടെ കാലികളെ രക്ഷിക്കാന്‍ ഏറെ പ്രയാസം നേരിട്ടു. കാലികളെ ചന്തയില്‍ നിന്ന് വാങ്ങിയ ശേഷം നേരെ പുഴയിലെ തുരുത്തുകളില്‍ മേയാന്‍ വിടുന്നതാണ് ഇവിടെയുള്ള രീതി. പിന്നീട് കാലികള്‍ക്ക് പൂര്‍ണ വളര്‍ച്ച എത്തിയ ശേഷമേ ഉടമകള്‍ ഇവയെ അന്വേഷിച്ചെത്തൂ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഭാരതപ്പുഴയില്‍ ഏറ്റവുമധികം വെള്ളം ഉയര്‍ന്ന ഇത്തവണ ഈ കാലികളെല്ലാം തുരുത്തുകളില്‍ ഒറ്റപ്പെട്ടു.
Post Your Comments