Latest NewsSports

കെ​വി​ന്‍ ആ​ന്‍​ഡേ​ഴ്സ​ണ്‍-​ജോ​ണ്‍ ഇ​സ്ന​ര്‍ മ​ത്സ​രത്തിന് സമയദൈ​ര്‍​ഘ്യ​ത്തി​ല്‍ റെക്കോർഡ്

ല​ണ്ട​ന്‍: അപൂർവ്വതകളുടെ ദിനമായിരുന്നു വെള്ളിയാഴ്ച വിംബിൾഡണിൽ. കെ​വി​ന്‍ ആ​ന്‍​ഡേ​ഴ്സ​ണ്‍-​ജോ​ണ്‍ ഇ​സ്ന​ര്‍ മ​ത്സ​രം സമയദൈ​ര്‍​ഘ്യ​ത്തി​ല്‍ റെക്കോർഡ് തിരുത്തിയതിന് പി​ന്നാ​ലെ റാ​ഫേ​ല്‍ ന​ദാ​ല്‍-​നൊ​വാ​ക് ജോ​ക്കോ​വി​ച്ച്‌ സെ​മി പോ​രാ​ട്ടം ഇ​ട​യ്ക്കു​വ​ച്ചു നിർത്തി. മ​ത്സ​ര​ത്തി​ല്‍ 6-4, 3-6, 7-6(11-9) എ​ന്ന സ്കോ​റി​ന് ജോ​ക്കോ​വി​ച്ച്‌ മേൽക്കൈ നേടി നിൽക്കവെയാണ് മ​ത്സ​രം ത​ത്കാ​ല​ത്തേ​ക്ക് അ​വ​സാ​നി​പ്പി​ക്കാ​ന്‍ തീരുമാനിച്ചത്. ശേഷിക്കുന്ന മത്സരം ശ​നി​യാ​ഴ്ച ഉച്ച കഴിഞ്ഞ് ഒ​ന്നി​ന് സെന്റർ കോർട്ടിൽ നടക്കും.

Also Read: ഇന്ത്യൻ പുലി’ക്കുട്ടികൾക്ക്’ തായ്‌ലൻഡിൽ വിജയത്തുടക്കം

​വിം​ബി​ള്‍​ഡ​ണ്‍ സെ​ന്‍റ​ര്‍ കോ​ര്‍​ട്ടി​നു മേ​ല്‍​ക്കൂ​ര നി​ര്‍​മി​ച്ച​ശേ​ഷം, രാ​ത്രി പതിനൊന്ന് മണിക്ക് ശേഷം കോ​ര്‍​ട്ടി​ല്‍ മ​ത്സ​രം ന​ട​ത്താ​ന്‍ പാ​ടി​ല്ലെ​ന്നു മെ​ര്‍​ട്ട​ന്‍ കൗ​ണ്‍​സി​ലു​മാ​യി ധാരണയുണ്ടായിരുന്നു. ഉ​ച്ച​യ്ക്ക് ഒ​ന്നി​നു തു​ട​ങ്ങി​യ കെ​വി​ന്‍ ആ​ന്‍​ഡേ​ഴ്സ​ണ്‍-​ജോ​ണ്‍ ഇ​സ്ന​ര്‍ പോ​രാ​ട്ടം ആ​റ​ര മ​ണി​ക്കൂ​റോളം നീ​ണ്ട​തോ​ടെ ന​ദാ​ല്‍-​ജോ​ക്കോ​വി​ച്ച്‌ പോ​രാ​ട്ടം സെ​ന്‍റ​ര്‍ കോ​ര്‍​ട്ടി​ല്‍ വളരെ വൈകിയാണ് ആരംഭിച്ചത്.

സ​മ​യം പ​തി​നൊ​ന്നി​ന് അ​ടു​ക്കു​ക​യും ര​ണ്ടു മ​ണി​ക്കൂ​റും അൻപത്തിമൂന്ന് മിനിറ്റ് പി​ന്നി​ട്ടി​ട്ടും ജോ​ക്കോ​വി​ച്ച്‌-​ന​ദാ​ല്‍ മ​ത്സ​ര​ത്തി​ല്‍ ഫ​ലം കാണാതിരുന്നതിനാൽ മ​ത്സ​രം തല്കാലത്തേയ്ക്ക് അ​വ​സാ​നി​പ്പി​ക്കാ​ന്‍ വിം​ബി​ള്‍​ഡ​ണ്‍ അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ജോ​ക്കോ​വി​ച്ച്‌-​ന​ദാ​ല്‍ പോ​രാ​ട്ട​ത്തി​നു​ശേ​ഷം സെ​ന്‍റ​ര്‍ കോ​ര്‍​ട്ടി​ല്‍ ആ​ഞ്ച​ലി​ക് കെ​ര്‍​ബ​ര്‍-​സെ​റീ​ന വി​ല്ല്യം​സ് വ​നി​താ സെ​മി ഫൈ​ന​ല്‍ ന​ട​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button